Monday, May 16, 2011

karuppu

ഇരുളും വെളിച്ചവും
ഇടകലരുന്ന,
പ്രണയത്തിന്‍റെ ഈ
ഇരുണ്ട ഇടനാഴിയില്‍
പിന്നെയും, ഞാന്‍
തനിച്ചാകുന്നു.
പ്രണയം വിതച്ചവന്റെ
കൈക്കുമ്പിളില്‍
ബാക്കിയാകുന്നത്,
ശാപങ്ങളുടെ
മുറിപ്പാടുകള്‍
മാത്രം!
നഷ്ടസ്വപ്നങ്ങളുടെ,
നിഴലുകളുടെ
അടരുകളില്‍
കറുപ്പിന്‍റെ
കോലമായ് അലിയുന്ന
ഞാനെന്ന
പ്രണയ ജഡം!         

  


      

Thursday, May 5, 2011

shapam

"വന്ന വഴികള്‍ 
മറക്കുന്ന 
നിനക്ക്,
പോകും വഴിയില്‍ 
ഒന്നും
അവശേഷിപ്പിക്കാനാവില്ല,
ഒന്നും..........!"   


Saturday, April 30, 2011

pranayam; thirobhavam!

എന്‍റെ കാത്തിരിപ്പിന്‍റെ വിയര്‍പ്പായിരുന്നു,
നിന്‍റെ കണ്ണുകളില്‍ ഊറിയ
ഉപ്പുനീര്‍ തടാകങ്ങള്‍
എന്‍റെ പ്രാണന്‍റെ പിടാച്ചിലാണിന്നു,
നിന്നില്‍ നിന്നുയര്‍ന്നു താഴുന്ന 
ചാന്‍ചലല്യത്തിന്റെ ഉടവാള്‍ 
എന്‍റെ വിരഹത്തിന്‍റെ 
പര്‍വ്വതരോഹനമായിരുന്നു,
നിന്നില്‍ നിന്നിടവേള
കൈകൊണ്ട ആത്മഹര്‍ഷങ്ങള്‍
എന്‍റെ ചുണ്ടിലെ മായുന്ന 
പുഞ്ചിരിയായി,
നിന്നില്‍ നിന്നുതിരാന്‍ 
മടിക്കുന്ന, പിണക്കം 
ബാക്കി വെച്ച 
വാടും ചുംബനപ്പൂക്കള്‍ 
എന്‍റെ നിരപരാധ രോദനഗീതമായി,
നിന്നില്‍ അണ്ണയ്ക്കുന്ന 
പരുഷശബ്ദം
എന്‍റെ നിദ്രതന്‍ നാശമായി 
നീ തേടും ഉത്തരമാം 
പ്രഹേളികയും!
എന്‍റെ നീട്ടിയ കൈകളുടെ 
മരവിപ്പായി 
നിന്റെ ഉടലിന്‍ 
വഴുതിമാറലും 
പിന്‍നടത്തവും!
എന്‍റെ പിന്‍വിളി 
ശബ്ദമില്ലാത്ത നിലവിളിയായി,
നിന്‍റെ കണ്ണുകളില്‍ നിന്ന്
വാര്‍ന്നോലിച്ചുപോയത് 
എന്‍റെ പ്രണയവും...!         
   
  

Saturday, April 23, 2011

sambhashanam

"എന്‍റെ തട്ടാത്തി പെണ്ണെ ,
നീയെനിക്ക് 
കാല്‍പ്പനിക
പൊന്നുരുക്കി
ഒരു പ്രണയമാല്യം
പണിതുതരാമോ...?
പണിക്കൂലി
തരില്ല,
പണിക്കുറവും
പാടില്ല;
പകരം,
ഒരു 
പൊന്നുമ്മ 
നല്‍കാം....!"      

Monday, April 4, 2011

vanam

ഞാന്‍ പോകും വനത്തില്‍ ഇന്ന്
പച്ചപ്പിന്‍റെ കുളിര്‍മ്മയില്ല, 
വശ്യതയുടെ വന്യതയില്ല,
സജീവതയുടെ കിളിമൊഴികളില്ല,
ഇടനേരങ്ങളിലെ നിശ്ശബ്ദതയില്ല,
തഴുകുന്ന ഇലക്കൈകളില്ല,
പെടുന്നനെ പൊഴിയുന്ന 
ഇലച്ചുംബനങ്ങളില്ല,
ഒളിച്ചിരിക്കും കാട്ടുപൂവിന്‍റെ
നിഗൂധ മദഗന്ധമില്ല,
ക്ഷണിക്കുന്ന ചുവപ്പിന്‍റെ
മാമ്പഴച്ചുണ്ടില്ല,
നുകരുവാന്‍, പുണരുവാന്‍ 
ഞാവലും അത്തിയുമില്ല,
എന്തിന്, ഞാന്‍ പോകും 
വനത്തിലിന്ന് നനുത്ത  
വേദനയായ് തറയ്ക്കുന്ന 
സ്നേഹത്തിന്‍റെ മുള്ളുകളില്ല,
കാറ്റായ് കതോരമെത്തുന്ന
നിസ്വന-നിശ്വാസ മന്ത്രന്നങ്ങളില്ല,
തീക്ഷ്ണമിഴികളുടെ പാളിവീഴുന്ന
വെയില്‍ കുത്തുകളില്ല,
ചുമലില്‍ അരുമയായ് തലോടുന്ന 
വാത്സല്ല്യത്തിന്റെ 
വടവൃക്ഷവേടുകളില്ല,
ഒളിക്കുവാന്‍ ചികുരഭാരത്തിന്‍
വള്ളിക്കുടില്‍ ഒന്നില്ല,
പഞ്ചാമൃതമുറവിടും, 
രതിയില്‍ പൂവിട്ട 
ഇരുതേന്‍ കണ്ണുകളില്ല,
അല്‍പ്പമിളവേല്‍ക്കുവാന്‍,
ചായുവാന്‍ 
ശാന്തിതന്‍ പച്ചപ്പുല്‍മടിതട്ടില്ല,
കറുകപ്പുല്‍ക്കൊടിതന്‍  
ശ്വാസമാം കാറ്റിന്‍ വിശുദ്ധിയാം
താരാട്ടുഗീതികളില്ല,
തരിശായ  ഭൂമിക്കു മീതെ,
നീലക്കണ്ണ്‍ വാനില്‍ 
പെയ്യാന്‍ മറന്ന,
നരച്ച വെള്ളിമേഘങ്ങള്‍ 
പുഞ്ചിരിക്കുന്നുണ്ട്‌...!  

  


          


  
        

Monday, March 28, 2011

pranayonmoolanam

അറിയാം, പരസ്പരം വിടവില്ല, 
ആരെക്കാള്‍... 
പക്ഷെ, 
അനുഭവിക്കാന്‍ നമുക്കിടമില്ല,
മറ്റാരെക്കാള്‍...     

Saturday, March 26, 2011

mobile pranayam

കാത്തിരിപ്പിന്‍റെ മൊബൈലില്‍ ഒരു missed കാള്‍, 
ഞെട്ടറ്റു വീണത്‌ എത്ര യാദൃചികമായാണ്. അന്ന്, 
ശൂന്യതയുടെ താഴ്‌വരയില്‍ ഒരു കാള്‍ കണക്റ്റ് ചെയ്യപ്പെട്ടത്, 
ഋതുഭേദങ്ങള്‍ പെയ്തൊഴുകിയ ഈ നദിയിലാണ്.
നമ്മുടെ ശബ്ദത്തിനും കേള്‍വിക്കുമിടയില്‍ ഒരു അധോലോകം,
ദീര്‍ഘവൃത്തം വരച്ചതും എത്ര പെട്ടെന്നാണ്. പിന്നെ,
ജീവിതത്തിന്‍റെ നുറുങ്ങുവെട്ടം സൃഷ്‌ടിച്ച ഈ വൃത്തത്തിനകത്ത്‌ 
ആടിത്തിമിര്‍ത്തതും, പ്രണയം കാള്ളക്കൂttanay  
രാത്രിയുടെ യാമങ്ങളെ തിന്നൊടുക്കിയതും,
നിദ്ര വെടിഞ്ഞ രാവുകളുടെ ബഹിര്‍സ്ഫുരണമായ 
പകല്‍ നിശ്വാസങ്ങള്‍ ഉണര്‍വ്വിന്‍റെ ആലസ്യമായതും,
അര്‍ദ്രഭാവങ്ങളുടെ നിമിഷങ്ങളില്‍ ഒന്നായതും,
കണ്ണിന്‍റെ കണ്ണായ് ജ്വലിച്ചതും, ചുണ്ടിന്‍റെ ചുണ്ടായ്‌ ചേര്‍ന്നതും,
മൌനത്തിന് അനുമൌനമായ് സങ്കീര്‍ത്തനം രചിച്ചതും;
ഇന്നോര്‍മ്മകള്‍ എത്ര?!
ഇന്ന്,  പ്രണയത്തിന്‍റെ മൌനം എന്നേ പതഞ്ഞുപോയി;
വിടവാങ്ങലിന്റെ മൌനം മാത്രം നിനക്കും എനിക്കുമിടയില്‍
ഘനീഭവിച്ചു നില്‍ക്കുന്നു;
ഒരില ബാക്കിവെച്ച ശിശിരവൃക്ഷം പോലെ!
വിഴുപ്പിന്‍റെ, വക്കാക്ഷേപത്തിന്റെ പാരമ്യതയില്‍ 
പ്രണയം, ഒരു ഡിസ്കണക്ട്ആയി ഒടുങ്ങുന്നുവത്രേ...!

Saturday, February 12, 2011

kunju kavithakal

നഷ്ടങ്ങളുടെ സൗന്ദര്യം
നിഷ്ട്ടതയില്ലായ്മയ്ക്കൊരിന്ധനം;
കരയാത്ത കുഞ്ഞ്  പിഴച്ചുവോ?
മുറ്റത്ത്‌ ഞാന്‍ നട്ട പാരിജാതം
പൂത്ത ഗന്ധം പരക്കു-ന്നെന്‍
കൈവഴികളിലെവിടെയോ.....      

kunju kavithakal

ശബ്ദത്തിന്‍റെ കടലാഴവും താണ്ടി,
ഇരുട്ടിന്റെ ഗരിമയെ മുറിച്ചു മാറ്റി;
കാഴ്ചയാല്‍ പരിരംഭണം ചെയ്തപ്പോള്‍,
മുഖം താരതെന്‍ ചന്ദ്രിക
മേഘക്കയ്യാല്‍ മുഖം മറച്ചു....   

kunju kavithakal

നിന്‍റെ മൌനത്തിന്റെ ഇരുട്ടില്‍
ആണ്ടുപോകുമ്പോള്‍ ഞാനറിയുന്നു,
അതിന്‍റെ ആഴവും,
നിന്‍റെ മുറിവുകള്‍ തൂകുന്ന
തീവെളിച്ചവും....!   

kunju kavithakal

നീ വാടി,
സുഗന്ധമകന്നു,
നിറം മങ്ങി,
പുഴുവരിച്ചു,
കൊഴിഞ്ഞു വീണു,
ചിതലെടുത്തു;
അതെ,
നീ ആത്മഹത്യ ചെയ്തു..!      

kunju kavithakal

ഋതുഭേദങ്ങളിലും
നിലയ്ക്കാതെ
പെയ്യുന്ന മഴയാണ്
നീ എനിക്ക്...
ഓരോ ഋതുവിനുമിടയിലെ
വിടവാണ്
ഞാന്‍ നിനക്ക്...