Monday, May 16, 2011

karuppu

ഇരുളും വെളിച്ചവും
ഇടകലരുന്ന,
പ്രണയത്തിന്‍റെ ഈ
ഇരുണ്ട ഇടനാഴിയില്‍
പിന്നെയും, ഞാന്‍
തനിച്ചാകുന്നു.
പ്രണയം വിതച്ചവന്റെ
കൈക്കുമ്പിളില്‍
ബാക്കിയാകുന്നത്,
ശാപങ്ങളുടെ
മുറിപ്പാടുകള്‍
മാത്രം!
നഷ്ടസ്വപ്നങ്ങളുടെ,
നിഴലുകളുടെ
അടരുകളില്‍
കറുപ്പിന്‍റെ
കോലമായ് അലിയുന്ന
ഞാനെന്ന
പ്രണയ ജഡം!         

  


      

4 comments:

  1. കൊള്ളാം ...
    ഇനി പ്രണയം വിട്ടു വേറെ വല്ല വിഷയവും നോക്ക് മാഷേ ... :)

    ReplyDelete
  2. ഞാനിവിടെ തല കാണിച്ചിട്ടുണ്ട്...

    ReplyDelete