ഞാന്‍ പോകും വനത്തില്‍ ഇന്ന്
പച്ചപ്പിന്റെ കുളിര്‍മ്മയില്ല,
വശ്യതയുടെ വന്യതയില്ല,
സജീവതയുടെ കിളിമൊഴികളില്ല,
ഇടനേരങ്ങളിലെ നിശ്ശബ്ദതയില്ല,
തഴുകുന്ന ഇലക്കൈകളില്ല,
പെടുന്നനെ പൊഴിയുന്ന
ഇലച്ചുംബനങ്ങളില്ല,
ഒളിച്ചിരിക്കും കാട്ടുപൂവിന്റെ
നിഗൂധ മദഗന്ധമില്ല,
ക്ഷണിക്കുന്ന ചുവപ്പിന്റെ
മാമ്പഴച്ചുണ്ടില്ല,
നുകരുവാന്‍, പുണരുവാന്‍
ഞാവലും അത്തിയുമില്ല,
എന്തിന്, ഞാന്‍ പോകും
വനത്തിലിന്ന് നനുത്ത
വേദനയായ് തറയ്ക്കുന്ന
സ്നേഹത്തിന്റെ മുള്ളുകളില്ല,
കാറ്റായ് കതോരമെത്തുന്ന
നിസ്വന-നിശ്വാസ മന്ത്രന്നങ്ങളില്ല,
തീക്ഷ്ണമിഴികളുടെ പാളിവീഴുന്ന
വെയില് കുത്തുകളില്ല,
ചുമലില്‍ അരുമയായ് തലോടുന്ന
വാത്സല്ല്യത്തിന്റെ
വടവൃക്ഷവേടുകളില്ല,
ഒളിക്കുവാന്‍ ചികുരഭാരത്തിന്‍
വള്ളിക്കുടില്‍ ഒന്നില്ല,
പഞ്ചാമൃതമുറവിടും,
രതിയില്‍ പൂവിട്ട
ഇരുതേന്‍ കണ്ണുകളില്ല,
അല്‍പ്പമിളവേല്‍ക്കുവാന്‍,
ചായുവാന്‍
ശാന്തിതന്‍ പച്ചപ്പുല്‍മടിതട്ടില്ല,
കറുകപ്പുല്‍ക്കൊടിതന്‍
ശ്വാസമാം കാറ്റിന് വിശുദ്ധിയാം
താരാട്ടുഗീതികളില്ല,
തരിശായ ഭൂമിക്കു മീതെ,
നീലക്കണ്ണ് വാനില്‍
പെയ്യാന്‍ മറന്ന,
നരച്ച വെള്ളിമേഘങ്ങള്‍
പുഞ്ചിരിക്കുന്നുണ്ട്...!
കൊള്ളാല്ലോ ഈ കവിത...
ReplyDeleteകൂടുതലും ഫരിഭവം ആയോ എന്ന് സംശയം
ReplyDeleteഎങ്കിലും കൊള്ളാം...