Saturday, April 30, 2011

pranayam; thirobhavam!

എന്‍റെ കാത്തിരിപ്പിന്‍റെ വിയര്‍പ്പായിരുന്നു,
നിന്‍റെ കണ്ണുകളില്‍ ഊറിയ
ഉപ്പുനീര്‍ തടാകങ്ങള്‍
എന്‍റെ പ്രാണന്‍റെ പിടാച്ചിലാണിന്നു,
നിന്നില്‍ നിന്നുയര്‍ന്നു താഴുന്ന 
ചാന്‍ചലല്യത്തിന്റെ ഉടവാള്‍ 
എന്‍റെ വിരഹത്തിന്‍റെ 
പര്‍വ്വതരോഹനമായിരുന്നു,
നിന്നില്‍ നിന്നിടവേള
കൈകൊണ്ട ആത്മഹര്‍ഷങ്ങള്‍
എന്‍റെ ചുണ്ടിലെ മായുന്ന 
പുഞ്ചിരിയായി,
നിന്നില്‍ നിന്നുതിരാന്‍ 
മടിക്കുന്ന, പിണക്കം 
ബാക്കി വെച്ച 
വാടും ചുംബനപ്പൂക്കള്‍ 
എന്‍റെ നിരപരാധ രോദനഗീതമായി,
നിന്നില്‍ അണ്ണയ്ക്കുന്ന 
പരുഷശബ്ദം
എന്‍റെ നിദ്രതന്‍ നാശമായി 
നീ തേടും ഉത്തരമാം 
പ്രഹേളികയും!
എന്‍റെ നീട്ടിയ കൈകളുടെ 
മരവിപ്പായി 
നിന്റെ ഉടലിന്‍ 
വഴുതിമാറലും 
പിന്‍നടത്തവും!
എന്‍റെ പിന്‍വിളി 
ശബ്ദമില്ലാത്ത നിലവിളിയായി,
നിന്‍റെ കണ്ണുകളില്‍ നിന്ന്
വാര്‍ന്നോലിച്ചുപോയത് 
എന്‍റെ പ്രണയവും...!         
   
  

2 comments:

  1. അപ്പൊ, ഉടക്കി പിരിഞ്ഞോ!!!
    കവിത ഇഷ്ടായിട്ടോ ...

    ReplyDelete
  2. കറഞ്ഞ വരികളുള്ള കവിതകള്‍ 'ഇന്ന്'ഇന്‍ലന്റ് മാസികയ്ക്ക് സ്വീകാര്യമാകുമെന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete