Saturday, April 30, 2011

pranayam; thirobhavam!

എന്‍റെ കാത്തിരിപ്പിന്‍റെ വിയര്‍പ്പായിരുന്നു,
നിന്‍റെ കണ്ണുകളില്‍ ഊറിയ
ഉപ്പുനീര്‍ തടാകങ്ങള്‍
എന്‍റെ പ്രാണന്‍റെ പിടാച്ചിലാണിന്നു,
നിന്നില്‍ നിന്നുയര്‍ന്നു താഴുന്ന 
ചാന്‍ചലല്യത്തിന്റെ ഉടവാള്‍ 
എന്‍റെ വിരഹത്തിന്‍റെ 
പര്‍വ്വതരോഹനമായിരുന്നു,
നിന്നില്‍ നിന്നിടവേള
കൈകൊണ്ട ആത്മഹര്‍ഷങ്ങള്‍
എന്‍റെ ചുണ്ടിലെ മായുന്ന 
പുഞ്ചിരിയായി,
നിന്നില്‍ നിന്നുതിരാന്‍ 
മടിക്കുന്ന, പിണക്കം 
ബാക്കി വെച്ച 
വാടും ചുംബനപ്പൂക്കള്‍ 
എന്‍റെ നിരപരാധ രോദനഗീതമായി,
നിന്നില്‍ അണ്ണയ്ക്കുന്ന 
പരുഷശബ്ദം
എന്‍റെ നിദ്രതന്‍ നാശമായി 
നീ തേടും ഉത്തരമാം 
പ്രഹേളികയും!
എന്‍റെ നീട്ടിയ കൈകളുടെ 
മരവിപ്പായി 
നിന്റെ ഉടലിന്‍ 
വഴുതിമാറലും 
പിന്‍നടത്തവും!
എന്‍റെ പിന്‍വിളി 
ശബ്ദമില്ലാത്ത നിലവിളിയായി,
നിന്‍റെ കണ്ണുകളില്‍ നിന്ന്
വാര്‍ന്നോലിച്ചുപോയത് 
എന്‍റെ പ്രണയവും...!         
   
  

Saturday, April 23, 2011

sambhashanam

"എന്‍റെ തട്ടാത്തി പെണ്ണെ ,
നീയെനിക്ക് 
കാല്‍പ്പനിക
പൊന്നുരുക്കി
ഒരു പ്രണയമാല്യം
പണിതുതരാമോ...?
പണിക്കൂലി
തരില്ല,
പണിക്കുറവും
പാടില്ല;
പകരം,
ഒരു 
പൊന്നുമ്മ 
നല്‍കാം....!"      

Monday, April 4, 2011

vanam

ഞാന്‍ പോകും വനത്തില്‍ ഇന്ന്
പച്ചപ്പിന്‍റെ കുളിര്‍മ്മയില്ല, 
വശ്യതയുടെ വന്യതയില്ല,
സജീവതയുടെ കിളിമൊഴികളില്ല,
ഇടനേരങ്ങളിലെ നിശ്ശബ്ദതയില്ല,
തഴുകുന്ന ഇലക്കൈകളില്ല,
പെടുന്നനെ പൊഴിയുന്ന 
ഇലച്ചുംബനങ്ങളില്ല,
ഒളിച്ചിരിക്കും കാട്ടുപൂവിന്‍റെ
നിഗൂധ മദഗന്ധമില്ല,
ക്ഷണിക്കുന്ന ചുവപ്പിന്‍റെ
മാമ്പഴച്ചുണ്ടില്ല,
നുകരുവാന്‍, പുണരുവാന്‍ 
ഞാവലും അത്തിയുമില്ല,
എന്തിന്, ഞാന്‍ പോകും 
വനത്തിലിന്ന് നനുത്ത  
വേദനയായ് തറയ്ക്കുന്ന 
സ്നേഹത്തിന്‍റെ മുള്ളുകളില്ല,
കാറ്റായ് കതോരമെത്തുന്ന
നിസ്വന-നിശ്വാസ മന്ത്രന്നങ്ങളില്ല,
തീക്ഷ്ണമിഴികളുടെ പാളിവീഴുന്ന
വെയില്‍ കുത്തുകളില്ല,
ചുമലില്‍ അരുമയായ് തലോടുന്ന 
വാത്സല്ല്യത്തിന്റെ 
വടവൃക്ഷവേടുകളില്ല,
ഒളിക്കുവാന്‍ ചികുരഭാരത്തിന്‍
വള്ളിക്കുടില്‍ ഒന്നില്ല,
പഞ്ചാമൃതമുറവിടും, 
രതിയില്‍ പൂവിട്ട 
ഇരുതേന്‍ കണ്ണുകളില്ല,
അല്‍പ്പമിളവേല്‍ക്കുവാന്‍,
ചായുവാന്‍ 
ശാന്തിതന്‍ പച്ചപ്പുല്‍മടിതട്ടില്ല,
കറുകപ്പുല്‍ക്കൊടിതന്‍  
ശ്വാസമാം കാറ്റിന്‍ വിശുദ്ധിയാം
താരാട്ടുഗീതികളില്ല,
തരിശായ  ഭൂമിക്കു മീതെ,
നീലക്കണ്ണ്‍ വാനില്‍ 
പെയ്യാന്‍ മറന്ന,
നരച്ച വെള്ളിമേഘങ്ങള്‍ 
പുഞ്ചിരിക്കുന്നുണ്ട്‌...!