Saturday, February 12, 2011

kunju kavithakal

നഷ്ടങ്ങളുടെ സൗന്ദര്യം
നിഷ്ട്ടതയില്ലായ്മയ്ക്കൊരിന്ധനം;
കരയാത്ത കുഞ്ഞ്  പിഴച്ചുവോ?
മുറ്റത്ത്‌ ഞാന്‍ നട്ട പാരിജാതം
പൂത്ത ഗന്ധം പരക്കു-ന്നെന്‍
കൈവഴികളിലെവിടെയോ.....      

kunju kavithakal

ശബ്ദത്തിന്‍റെ കടലാഴവും താണ്ടി,
ഇരുട്ടിന്റെ ഗരിമയെ മുറിച്ചു മാറ്റി;
കാഴ്ചയാല്‍ പരിരംഭണം ചെയ്തപ്പോള്‍,
മുഖം താരതെന്‍ ചന്ദ്രിക
മേഘക്കയ്യാല്‍ മുഖം മറച്ചു....   

kunju kavithakal

നിന്‍റെ മൌനത്തിന്റെ ഇരുട്ടില്‍
ആണ്ടുപോകുമ്പോള്‍ ഞാനറിയുന്നു,
അതിന്‍റെ ആഴവും,
നിന്‍റെ മുറിവുകള്‍ തൂകുന്ന
തീവെളിച്ചവും....!   

kunju kavithakal

നീ വാടി,
സുഗന്ധമകന്നു,
നിറം മങ്ങി,
പുഴുവരിച്ചു,
കൊഴിഞ്ഞു വീണു,
ചിതലെടുത്തു;
അതെ,
നീ ആത്മഹത്യ ചെയ്തു..!      

kunju kavithakal

ഋതുഭേദങ്ങളിലും
നിലയ്ക്കാതെ
പെയ്യുന്ന മഴയാണ്
നീ എനിക്ക്...
ഓരോ ഋതുവിനുമിടയിലെ
വിടവാണ്
ഞാന്‍ നിനക്ക്...