കാത്തിരിപ്പിന്‍റെ മൊബൈലില്‍ ഒരു missed കാള്‍,
ഞെട്ടറ്റു വീണത് എത്ര യാദൃചികമായാണ്. അന്ന്,
ശൂന്യതയുടെ താഴ്‌വരയില്‍ ഒരു കാള്‍ കണക്റ്റ് ചെയ്യപ്പെട്ടത്,
ഋതുഭേദങ്ങള്‍ പെയ്തൊഴുകിയ ഈ നദിയിലാണ്.
നമ്മുടെ ശബ്ദത്തിനും കേള്‍വിക്കുമിടയില്‍ ഒരു അധോലോകം,
ദീര്‍ഘവൃത്തം വരച്ചതും എത്ര പെട്ടെന്നാണ്. പിന്നെ,
ജീവിതത്തിന്‍റെ നുറുങ്ങുവെട്ടം സൃഷ്‌ടിച്ച ഈ വൃത്തത്തിനകത്ത്
ആടിത്തിമിര്‍ത്തതും, പ്രണയം കാള്ളക്കൂttanay
രാത്രിയുടെ യാമങ്ങളെ തിന്നൊടുക്കിയതും,
നിദ്ര വെടിഞ്ഞ രാവുകളുടെ ബഹിര്‍സ്ഫുരണമായ
പകല്‍ നിശ്വാസങ്ങള്‍ ഉണര്‍വ്വിന്‍റെ ആലസ്യമായതും,
അര്‍ദ്രഭാവങ്ങളുടെ നിമിഷങ്ങളില്‍ ഒന്നായതും,
കണ്ണിന്‍റെ കണ്ണായ് ജ്വലിച്ചതും, ചുണ്ടിന്‍റെ ചുണ്ടായ് ചേര്‍ന്നതും,
മൌനത്തിന് അനുമൌനമായ് സങ്കീര്‍ത്തനം രചിച്ചതും;
ഇന്നോര്‍മ്മകള്‍ എത്ര?!
ഇന്ന്, പ്രണയത്തിന്‍റെ മൌനം എന്നേ പതഞ്ഞുപോയി;
വിടവാങ്ങലിന്റെ മൌനം മാത്രം നിനക്കും എനിക്കുമിടയില്‍
ഘനീഭവിച്ചു നില്‍ക്കുന്നു;
ഒരില ബാക്കിവെച്ച ശിശിരവൃക്ഷം പോലെ!
വിഴുപ്പിന്‍റെ, വക്കാക്ഷേപത്തിന്റെ പാരമ്യതയില്‍
പ്രണയം, ഒരു ഡിസ്കണക്ട്ആയി ഒടുങ്ങുന്നുവത്രേ...!